തൃക്കരിപ്പൂർ നടക്കാവിലെ കെ കമല നിര്യാതയായി
- JOIN:
- DEATH:02/06/2026
തൃക്കരിപ്പൂർ നടക്കാവിലെ പരേതയായ ലക്ഷ്‌മിയുടെ മകൾ ഇ കമല (67) ഹോപിൽ ഇന്നലെ വൈകുനേരം (1.6.2026) നിര്യാതയായി. നാല് മാസത്തോളം ഹോപ്പിൽ അന്തേവാസിയായിരുന്നു. പയ്യന്നൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റിൻ്റെ വീട്ടുജോലിക്കാരിയായി കുറച്ചു കാലം പ്രവർത്തിച്ചിരുന്നു. പിന്നെ കാലങ്ങൾക്കു ശേഷം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ആരും തുണയില്ലാതെ ഭക്ഷണം പോലും കഴിക്കാനില്ലാത്ത അവസ്ഥയിൽ കിടന്നുറങ്ങുന്ന ഇവരെ ഡോക്ടർ തന്നെ അപ്രതീക്ഷിതമായി കണ്ടെത്തുകയായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ദിവസങ്ങൾ തള്ളി നീക്കുകയായിരുന്ന ഇവർ. ഡോക്ടർ തന്നെ ഈ വിവരം ഹോപ്പിൽ അറിയിക്കുകയും പോലീസിൻ്റെ സഹായത്തോടെ ഇവരെ ഹോപിലെത്തിക്കുകയുംചെയ്തു. പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹോപ്പിൽ എത്തിക്കുകയും, തൃക്കരിപ്പൂർ നാട്ടുകാരും ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. യുവ ഹോപ്പ് വളണ്ടിയർമാർ കർമങ്ങൾ ചെയ്തു. കുളപ്പുറം പൊതു ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു .