രജിത് റാം എൻഡോവ്മെന്റ് ഹോപ്പ് പിലാത്തറയ്ക്ക്
- 2026-09-22
- Nileswaram
Hosted by: ഹോപ്പ് പിലാത്തറ
മാതൃഭൂമി കണ്ണൂർ എഡിഷനിൽ സബ് എഡിറ്ററായിരുന്ന രജിത് റാമിൻ്റെ സ്മരണയ്ക്കായി നീലേശ്വരം റെയിൽവേ ഡവലപ്മെൻ്റ് കലക്റ്റീവും അദ്ദേഹത്തിൻ്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ നാലാമത് രജിത് റാം എൻഡോവ്മെൻ്റ് ഹോപ്പ് പിലാത്തറയ്ക്ക് സമ്മാനിച്ചു. പ്രശസ്ത ശിൽപിയും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചൽ ആണ് എൻഡോവ്മെൻ്റ് സമ്മാനിച്ചത്. മാതൃഭൂമി നീലേശ്വരം ലേഖകൻ ശ്യാം ബാബു വെള്ളിക്കോത്ത് രജിത് റാമിനെ അനുസ്മരിച്ചു. എൻ ആർ ഡി സി പ്രസിഡന്റ് പി.യു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഡോ.വി. സുരേശൻ എൻഡോവ്മെൻ്റ് ജേതാക്കളെ പരിചയപ്പെടുത്തി. എൻ ആർ ഡി സി ക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന ഡോ.കെ.സി.കെ.രാജ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സി.എം. സുരേഷ് കുമാർ എന്നിവരിൽ നിന്ന് കെ.എം. ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. നീലേശ്വരം പ്രസ് ഫോറം ട്രഷറർ ഡി.രാജൻ, എം.വിനീത്, ജയമോഹൻ, സി.എം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
