ഹോപ്പിന് അമൃതമഠത്തിന്റെ സ്നേഹസ്പർശം
- 2026-09-19
- HOPE Centre, Pilathara
Hosted by: ഹോപ്പ് പിലാത്തറ
മാതാ അമൃതാനന്ദമയിയുടെ ജന്മദിനം വിശ്വസേവാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ അമൃതാനന്ദാശ്രമ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിയുടെ നേതൃത്വത്തിൽ അമൃത സേവാ സംഘം പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ച് സഹായവസ്തുക്കൾ കൈമാറി. രാവിലെ 9.30 ന് ഹോപ്പിൽ എത്തിയ സ്വാമിജി ഹോപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ചോദിച്ച് മനസിലാക്കുകയും ഹോപ്പിലെ താമസക്കാരെ ഓരോരുത്തരെയും പ്രത്യേകം കണ്ട് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു. വീണ്ടും ഹോപ്പിൽ വരുമെന്നും സാധ്യമായ സഹായസഹകരണങ്ങൾക്ക് അമ്മയുടെ അനുഗ്രഹം തേടുമെന്നും സ്വാമിജി ട്രസ്റ്റ് അധികൃതരെ അറിയിച്ചു. കെ. എസ്. ജയമോഹൻ, കെ. വി. ശശിധരൻ നമ്പ്യാർ, മനോമോഹൻ നമ്പ്യാർ, ഗോപകുമാർ കോറോത്ത്, ഹരിഹരൻ നമ്പ്യാർ, രാധ ദാമോദരൻ, ജാക്വലിൻ ബിന്ന സ്റ്റാൻലി, ഡോ. കേശവൻ വെദിരമന, സുജ കെ. എസ്., ഷാനിൽ കെ. പി., മുഹമ്മദ് റിയാസ്, പ്രിയേഷ്, ലിജി വി. വി., മുഹമ്മദ് നിസാം, അനിത, ഉണ്ണി പുത്തൂർ, തുടങ്ങിയവർ ചേർന്ന് സ്വാമിജിയെ സ്വീകരിച്ചു.