സി മെറ്റ് തളിപ്പറമ്പ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ ഹോപ്പ് സന്ദർശിച്ചു.

...

സി മെറ്റ് തളിപ്പറമ്പ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ ഹോപ്പ് സന്ദർശിച്ചു.

  • 2026-09-10
  • HOPE Centre, Pilathara
Hosted by: ഹോപ്പ് പിലാത്തറ

വൈസ് പ്രിൻസിപ്പാൾ മിനു തോമസിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ സി മെറ്റിലെ ബി. എസ്. സി. നഴ്‌സിംഗ് ആറാം സെമസ്റ്ററിൽ നിന്നുള്ള 59 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 63 അംഗ സംഘം പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ സന്ദർശനം നടത്തി. ഹോപ്പിൽ ശ്രീമതി മിനു തോമസ്സ് അദ്ധ്യക്ഷയായ ചടങ്ങിൽ ഹോപ്പിന്റെ ദർശനങ്ങളും പ്രവർത്തന ലക്ഷ്യങ്ങളും കഴിഞ്ഞ കാല പ്രവർത്തനങ്ങളും സംബന്ധിച്ച് മാനേജിങ് ട്രസ്റ്റി കെ. എസ്സ്. ജയമോഹൻ വിശദീകരിച്ചു. ജാക്വലിൻ ബിന്ന സ്റ്റാൻലി, സോജൻ, അഞ്ജുഷ കെ. വി. എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികൾ സമാഹരിച്ച വസ്തുക്കൾ ഹോപ്പ് മാനേജിങ് ട്രസ്റ്റിക്ക് കൈമാറുകയും കുട്ടികളുടെ പഠനസംഘം ഹോപ്പിലെ മുഴുവൻ താമസക്കാരെയും സന്ദർശിച്ച് വിവരസമാഹരണം നടത്തുകയും ചെയ്തു.



WhatsAppShare
Share