ഹോപ്പ് 22-ാം വാർഷികവും ഫൗണ്ടേഴ്‌സ് ഡേ ആഘോഷവും നടത്തി

...

ഹോപ്പ് 22-ാം വാർഷികവും ഫൗണ്ടേഴ്‌സ് ഡേ ആഘോഷവും നടത്തി

  • 2026-08-31
  • HOPPE Village Pilathara
Hosted by: HOPE

പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 22-ാം വാർഷികവും ഫൗണ്ടേഴ്‌സ് ഡേ ആഘോഷവും ആഗസ്റ്റ് 31 തിങ്കളാഴ്ച ഹോപ്പ് വില്ലേജ് പിലാത്തറയിൽ നടത്തി.

ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫാ. ജോർജ് പൈനാടത്ത് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ബിഷപ്പ് റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി. ഹോപ്പ് ലീഗൽ സെക്രട്ടറി  അഡ്വ. കെ. വി. ശശിധരൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. എസ്. ജയമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി എം.എൽ.എ . എം. വിജിൻ ആശംസകൾ അർപ്പിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം കേരള ആരോഗ്യ മന്ത്രി  കെ. മുരളീധരൻ നിർവ്വഹിച്ചു. തുടർന്ന് ഹോപ്പ് പിലാത്തറയുടെ വെബ്സൈറ്റ് ഉദ്ഘാടനം നടത്തി. 

വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനം നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. വാർത്ത സമ്മേളനത്തിൽ അഡ്വ കെ.വി. ശശിധരൻ നമ്പ്യാർ, ഒ.പി. വിജയകുമാർ, കെ ദേവകി, പി. മനോമോഹനൻ നമ്പ്യാർ, ഇ. കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.



WhatsAppShare
Share