പരിസ്ഥിതി ദിന സംഗമം

...

പരിസ്ഥിതി ദിന സംഗമം

  • 2026-06-05
  • HOPE Centre, Pilathara
Hosted by: HOPE Library Hall

ഹോപ്പ് ലൈബ്രറിയും കവിമണ്ഡലം കേന്ദ്ര സമിതി പയ്യന്നൂർയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിന സംഗമം 2026 ജൂൺ 5-ന് ഉച്ചയ്ക്ക് 3 മണിക്ക് പിലാത്തറ ഹോപ്പ് സെന്ററിൽ നടക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഈ സംഗമത്തിൽ പരിസ്ഥിതി കവിതാവതരണം, ഹോപ്പ് സഹവാസികളുമായുള്ള സൗഹൃദ ഒത്തുചേരൽ, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, കൂടാതെ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറും.

പരിസ്ഥിതിയോടുള്ള പ്രതിബദ്ധത പുതുക്കാനും സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മയുടെ ഊർജം പങ്കിടാനുമായി ഏവരെയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു



WhatsAppShare
Share