Disable Preloader

ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

വാഹനമിടിച്ച് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം; 16കാരൻ്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകി. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള അശ്വന്ത് എന്ന 22കാരനാണ് ഹൃദയം നൽകിയത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്കും നൽകും. ഒരു വൃക്ക ലിസി ആശുപത്രിയിലേയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലേയും രോഗികൾക്കാണ് നൽകുന്നത്. കോർണിയ അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റി.
 
പൊലീസ് വാഹനമിടിച്ച് ചികിത്സയിലിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തൃശൂർ ആളൂർ സ്വദേശി ജുവിൻ രാജു(16) ആണ് മരിച്ചത്. ഈ മാസം 15നാണ് ആളൂർ കദളിച്ചിറയിൽ വെച്ച് ജുവിനേയും ബന്ധുവിനേയും പൊലീസ് വാഹനമിടിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ജുവിൻ്റെ  അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു. ഹൃദയവും കരളും വൃക്കകളും കോർണിയയും ദാനം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. ജുവിൻ രാജുവിൻ്റെ  അവയവങ്ങൾ  അഞ്ച് പേർക്ക് പുതുജീവനേകി. 
 

കണ്ണൂർ കുറ്റൂർ പഞ്ചായത്തിലെ കുഴിക്കാട് ചന്ദ്രശേഖരൻ്റെ  മകൻ അശ്വന്ത് ചന്ദ്രൻ്റെ  ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.


ഹൃദയമാറ്റ ശസ്ത്രക്രിയ കാത്ത് കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനായ അശ്വന്ത് ചന്ദ്രൻ രണ്ടു വർഷത്തോളമായി ചികിത്സയിലാണ്. എരമം കുറ്റൂർ പഞ്ചായത്തിലെ കുഴിക്കാട്ട് വീട്ടിൽ അശ്വന്ത് ചന്ദ്രൻ ജനിച്ച് ആറാം മാസം തൊട്ടേ ഹൃദ്രോഗിയാണ്. ഹൃദയപേശികളുടെ പ്രവർത്തനം 90 ശതമാനത്തോളം നിലച്ചത് 2024 ഒടുകൂടിയാണ്. പയ്യന്നുർ ആമ്പിയർ ഐടി ഐ വിദ്യാർത്ഥിയായിരുന്നു. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തു  ഒരു വർഷത്തിലധികം അമൃതയിലും പിന്നീട് ലിസി ഹോസ്പിറ്റലിലും പ്രതീക്ഷയോടെ അനുയോജ്യമായ ഹൃദയം ലഭിക്കാൻ പണമടച്ചു കാത്തിരിക്കുകയായിരുന്നു.

 

പിലാത്തറ ഹോപ്പ് ചാരിറ്റബിള് ട്രസ്റ്റിൻ്റെ   നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും വിപുലീകരിച്ച കമ്മറ്റിയും ചേർന്നാണ് ഭാരിച്ച ചികിത്സചെലവ്  ചികിത്സാചിലവിൻ്റെ  ആദ്യഘട്ടം കണ്ടെത്തിയത്. തുടർ ചികിത്സയ്ക്ക് ഫണ്ട് കടത്തേണ്ടതുണ്ട്.   കാരുണ്യ യാത്ര, ഓട്ടോ തൊഴിലാളികൾ , പെൻഷനേഴ്‌സ് സംഘടനകൾ, മഴവിൽ മ്യൂസിക്,  ക്ലബുകൾ, സന്നദ്ധ സംഘടനകൾ, അമേരിക്കൻ മലയാളി കൂട്ടായ്മ,  സ്കൂളുകൾ, കോളേജുകൾ, തുടങ്ങി വിവിധ  കൂട്ടായ്മകളുടെ സഹായത്തോടെ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ  നേതൃത്വത്തിൽ എരമം കുറ്റൂർ ഗ്രാമ പഞ്ചായത്തു  മുൻ വാർഡ് അംഗം കെ ലൈല പ്രസിഡന്റായും, എ സി സേതു സെക്രട്ടറിയായും, ജാക്വലിൻ ബിന്നസ്റ്റാൻഡ്‌ലി ഖജാൻജിയായും പ്രവർത്തിച്ചു. ചികിത്സക്കായി ഇതുവരെ മുപ്പത്തിഏഴു ലക്ഷത്തി അമ്പതിനായിരത്തോളം രൂപയാണ് സമാഹരിച്ചത്.  

 

അശ്വന്ത് ചന്ദ്രൻ്റെ  സർജറിക്കു നേതൃത്വം നൽകിയത്  ലോക പ്രശസ്ത ഹൃദയമാറ്റ ശാസ്ത്രക്രിയ വിദഗ്ധൻ ഡോ ജോസ് ചാക്കോ പെരിയപുരമാണ്. കോട്ടയത്ത്‌ മസ്തിഷ്ക്ക മരണം സംഭവിച്ച ജുവിൻ്റെ  ഹൃദയം അശ്വതിൽ തിടിച്ചുതുടങ്ങി. ചികിത്സ കാലഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും  ഓട്ടോ തൊഴിലാളിയായ അശ്വന്തിൻ്റെ   അച്ഛൻ ചന്ദ്രനും, ഹോപ്പിൻ്റെ  മാർഗനിർദേശമനുസരിച്ചു  പ്രവർത്തിച്ച കമ്മറ്റിക്ക് ഹോപ്പ് മാനേജിങ് ട്രസ്റി കെ എസ് ജയമോഹനും നന്ദി അറിയിച്ചു.